
Massive mints of exam papers to be assessed sloppily lie all around me as I shift awkwardly in my seat, an errant pen twitched between my fingers. Scores of random crisscrosses and numerals later, I leisurely wander out into the vacant yard to draw in a breath of fresh air. The scorching heat of May literally pins me down as I wipe off droplets of discomfort dribbling down my chest. The keen chai-wala with his teapot precariously perched atop his rusty bicycle splashes a toothless grin in acknowledgement. A lonesome voice echoes from somewhere across, delving into the nuances of Milton’s Paradise that had been long Lost. A couple of sprightly girls hurriedly walk past, naively leaving behind a trace of fast fading giggles. A dreary hush prevails over the campus, that seems all blasé and inert; a passive tranquility serenely spreads all over.
I walk over to the sturdy Gulmohar tree that seems unruffled by the sweltering heat. Bereft of leaves, it dons the flame flowers all over; red, crimson and scarlet petals that sets the sky ablaze. The haughty sun shines unabashed through; a thousand flickering ruby lamps set alight at once. Haphazard thoughts of a wanton love, some sodden wine and the gentle dripping of life blood flit across my mind; I realize that remarkable is the soreness in splendor.
And then I think of Nandita and her incredible scribbles. A life too short lived; somehow I like to believe that she did find a poised solace in the extensive silence that lay behind those solid brick walls.
എന്റെ വൃന്ദാവനം
ഇന്ന് ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്.
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും...
ഹൃദയവും മനസ്സും രണ്ടാണെന്നോ?
രാത്രികളില്‍ നിലാവ് വിഴുങ്ങിത്തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍,
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണിന്നെന്റെ ജീവനെ പകുത്തെടുക്കുന്നത്..
എനിക്കും നിനക്കും ഇടയില്‍ അനന്തമായ അകലം.
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ട്
നീയെന്റെ ഉള്ള് തൊട്ടുണര്‍ത്തുമ്പോള്‍,
നിന്റെ അദൃശ്യമായ സാമീപ്യം ഞാന്‍ അറിയുന്നു.
പങ്ക് വെയ്ക്കുമ്പോള്‍ ശരീരം ഭൂമിക്കും,
മനസ്സെനിക്കും ചേര്‍ത്ത് വെച്ച നിന്റെ സൂര്യനേത്രം.
എന്റെ ആകാശം നിറഞ്ഞ് കത്തുകയാണ്.
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍,
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞ് ചേരുന്നു.
ഇപ്പോള്‍ ഞാന്‍ അറിയുകയാണ്,
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്;
ഞാന്‍, നീ മാത്രമാണെന്ന്...
- നന്ദിത
(ലയനം)